SEED News

ഇടുക്കി -മാതൃഭൂമി സീഡിന്റെ ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

പൈനാവ്:പ്രകൃതി  സംരക്ഷണം  ലക്ഷ്യമാക്കി' പ്രകൃതി നന്മ 'കുട്ടികളിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആഗോള ശ്രെദ്ധ നേടിയ സീഡിന്റെ പതിനൊന്നാം വര്‍ഷത്തെ  പ്രവര്‍ത്തനങ്ങള്‍ക്ക്  പൈനാവ്  അമല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂളില്‍ ആരംഭം  കുറിച്ചു .ഫെഡറല്‍ ബാങ്കുമായി സഹകരിച്ചു  മാതൃഭൂമി സ്‌കൂളുകളില്‍ നടത്തിവരുന്ന പദ്ധതിയാണ്  സീഡ്.വായൂ മലിനീകരണം കുറക്കുക എന്ന യൂണിസെഫിന്റെ പ്രീതിക്ഞ്ഞ ചൊല്ലി അമല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി  റീന രവീന്ദ്രനാണ്  ഉത്ഘാടനം  ചെയ്തത് .
 ഇന്ത്യ യൂണിസെഫിന്റെ മുന്നില്‍ വെച്ച ബീറ്റ്  പ്ലാസ്റ്റിക് പൊലൂഷന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സീഡ്  ഇടുക്കി ജില്ലയില്‍  2000 കിലോ പ്ലാസ്റ്റിക് സംസ്‌കരിച്ചു സംസ്ഥാന തലത്തില്‍ തന്നെ റെക്കോര്‍ഡ് കുറിക്കുകയുണ്ടായി.
ഇ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എയര്‍ പൊലൂഷനെ കുറിച്ചു മനസിലാക്കാന്‍ സെന്റ്റ്  സെബാസ്റ്റ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വായു മലിനീകരണ നിയന്ത്രണ ബോര്‍ഡ് സന്നര്‍ഷിച്ചു .ഇതില്‍ നിന്ന് AQI ഇടുക്കിയില്‍ 2010 -2015 വര്‍ഷത്തെ തോത്  കുറവായിരുന്നു എങ്കിലും 2018-19 വര്‍ഷത്തില്‍  നേരിയ ഉയര്‍ച്ച കാണിക്കുന്നുണ്ടന്നു  മനസിലാക്കാന്‍ സാധിച്ചു.ഇടുക്കി ജില്ലയില്‍ വായു മലിനീകരണത്തിന്റെ പ്രതാന  കാരണം വാഹനങ്ങളില്‍ നിന്നുള്ള പുകയാണെന്നു എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍  എബി വര്ഗീസ് പറഞ്ഞു.
 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പടെ നിരവധിപേര്‍ പങ്കെടുത്ത  അമല്‍ ജ്യോതി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉല്‍ഘാടന  പരുപാടിയില്‍ ജില്ലാ ഫോറെസ്റ്റ്  ഓഫീസര്‍ സാബി വര്‍ഗീസ് മുഖ്യപ്രഭാഷണം  നടത്തി.മാതൃഭൂമി  കോട്ടയം യൂണിറ്റ് മാനേജര്‍ ടി.സുരേഷ് അധ്യക്ഷത വഹിച്ചു.വായു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ രേഷ്മ രാജേന്ദ്രന്‍ സീഡിന്റെ ഇ വര്‍ഷത്തെ പ്രവത്തനങ്ങള്‍  കുട്ടികള്‍ക്ക്  തയ്  നല്‍കി  ഉത്ഘാടനം  ചെയ്തു.ഫെഡറല്‍ ബാങ്ക് ചെറുതോണി സീനിയര്‍ മാനേജര്‍ വിനു എം സാം ,ഡെപ്യൂട്ടി അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ പ്രിന്‍സ് മാത്യു എന്നിവര്‍ സംസാരിച്ചു . പരുപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റ്റാസോണാ   സ്വാഗതവും മാതൃബുമി സെയില്‍സ് ഓര്‍ഗനൈസര്‍ ഷാജന്‍ എന്‍ കെ നന്ദിയും പറഞ്ഞു 










June 06
12:53 2019

Write a Comment

Related News