SEED News

പരിസ്ഥിതി ദിനം ആഘോഷിച്ചു

ചെറുവാടി: ഗവ. ഹൈസ്കൂളിലെ അധ്യാപകരും സീഡ് ക്ലബ്ബിലുള്ള കുട്ടികളും സംയുക്തമായി പരിസ്ഥിതിദിനം ആഘോഷിച്ചു.
 ‘വീട്ടിലൊരുമരം നാട്ടിലൊരു തണല്’ എന്ന സന്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിലെ അധ്യാപകര് ഓരോ ക്ലാസിലെ ഒരു കുട്ടിയുടെ വീട്ടില് ഫലവൃക്ഷത്തൈ നടുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്.
 പൊതുജനങ്ങളെക്കുടി പങ്കെടുപ്പിച്ചുകൊണ്ട് ‘വഴിയോര തണല്’ എന്ന പേരില് പാതയോരങ്ങളില് വൃക്ഷത്തൈ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതി ആസൂത്രണംചെയ്തു. കൂടാതെ വിദ്യാലയത്തിലെ എല്ലാ കുട്ടികള്ക്കും വൃക്ഷത്തൈ വിതരണംചെയ്തു.
പ്രധാനാധ്യാപിക മിനി പി.വി., പ്രിന്സിപ്പല് കോയ ടി.വി., സീഡ് കോ-ഓര്ഡിനേറ്റര് ഉണ്ണികൃഷ്ണന് കോട്ടമ്മല്, സി.ആര്.ജി. കണ്വീനര് അബ്ദുല് മജീദ് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി.

June 12
12:53 2019

Write a Comment

Related News