SEED News

നാട്ടുമാവിനോട് കൂട്ടുകൂടി സീഡംഗങ്ങൾ

കൂത്തുപറമ്പ്: അവധിക്കാലത്ത് സ്വന്തമായി മുളപ്പിച്ച നാട്ടുമാവിൻതൈകൾ സ്കൂൾവളപ്പിൽ സീഡംഗങ്ങൾ നട്ട്പിടിപ്പിച്ചു. 
അന്യംനിന്നുപോവുന്ന നാട്ടുമാവുകളെയും അണ്ണാറക്കണ്ണന്മാരെയും കിളികളെയും തിരിച്ചുകൊണ്ടുവരാനാണ് കൂത്തുപറമ്പ് ഗവ. എൽ.പി. സ്കൂൾ വിദ്യാർഥികളുടെ മാതൃകാ പ്രവർത്തനം. 
പ്രകൃതിസംരക്ഷണത്തിന് തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാനുള്ള ശ്രമമാണ് കുട്ടികൾ നടത്തുന്നത്. പ്രഥമാധ്യാപകൻ ടി.രാജീവൻ, സീഡ് കോ ഒാർഡിനേറ്റർ കെ.പി.അമൃത, പി.സഹിന, കെ.റിനി എന്നിവർ നേതൃത്വം  നൽകി.

June 18
12:53 2019

Write a Comment