SEED News

കണ്ടൽ വനം മാലിന്യമുക്തമാക്കി കുട്ടക്കനിയിലെ സീഡ് കൂട്ടുകാര്‍.




കൂട്ടക്കനി: കുറേ വർഷങ്ങളായി കൂട്ടക്കനി സ്കൂളിലെ സീഡ് പ്രവർത്തകർ നട്ട് വളർത്തുന്ന കണ്ടൽ കാട്ടില്‍ അടിഞ്ഞുകൂടിയ  മാലിന്യങ്ങൾ നീക്കം ചെയ്യാന്‍ വീണ്ടുമവര്‍ പുഴയിലിറങ്ങി. 

ചിത്താരിപ്പുഴയോരത്ത് മുക്കൂട് പാലത്തിനരികെയുള്ള സീഡ്കൂട്ടുകാരുടെ

സ്വന്തം കണ്ടൽ വനമാണ് ശുചീകരിച്ചത്.     രാവിലെ 6.30 ന് പുഴയോരത്ത് കൂടി നടത്തിയ  യാത്ര 4 കിലോമീറ്റർ സഞ്ചരിച്ച് കണ്ടൽ വനപ്രദേശത്ത് എത്തി. തുടര്‍ന്നായിരുന്നു മാലിന്യങ്ങൾ നീക്കാന്‍ തുടങ്ങിയത്.

പുഴയോട് ബന്ധപ്പെട്ട ജൈവവൈവിധ്യത്തേക്കുറിച്ചും, പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും യാത്രയിലുടനീളം ചർച്ച നടന്നു.കണ്ടൽ ചെടികളുടെ പരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് രാജേഷ് കൂട്ടക്കനി ക്ളാസ് എടുത്തു.ഷൈജിത്ത് കരുവാക്കോട്, വിഷ്ണുമോഹൻ കാഞ്ഞങ്ങാട് ,ടി.സുധ,ടി. ഷൈലജ . തുടങ്ങിയവരുടെ  നേതൃത്വത്തിലായിരുന്നു യാത്ര.


June 29
12:53 2019

Write a Comment

Related News