environmental News

വരയാടുകളും ഗിര്‍ സിംഹങ്ങളും കടുത്ത വംശനാശ ഭീഷണിയില്‍: യുഎന്‍ റിപ്പോര്‍ട്ട്

ശ്ചിമഘട്ടത്തിലെ വരയാടും (Nilgiritragus hylocrius) ഗുജറാത്തില്‍ ഗിര്‍ വനങ്ങളിലെ സിംഹവും ഹിമാലയത്തിലെ ഹിമപ്പുലിയും വംശനാശം നേരിടുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ റിപ്പോര്‍ട്ട്. യു.എന്‍.ജൈവവൈവിധ്യ കണ്‍വെന്‍ഷനു മുന്‍പാകെ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

വംശനാശം നേരിടുന്ന ഇന്ത്യന്‍ ജീവികള്‍ ഇതുകൊണ്ട് തീരുന്നില്ല. ഏഷ്യന്‍ രാജ്യങ്ങളിലും, ഇന്ത്യയിലെ പ്രത്യേകിച്ച് ഛത്തീസ്ഗഡ് വനങ്ങളിലുള്ള കാട്ടെരുമ (Wild Buffallo), മണിപ്പൂരിലെ മാന്‍, ബംഗാള്‍ ഉള്‍ക്കടലില്‍ കാണുന്ന കടല്‍പ്പശു, ഗംഗാതടങ്ങളിലെ ഡോള്‍ഫിനുകള്‍, അസമിലെ ഒറ്റക്കൊമ്പന്‍ കണ്ടാമൃഗം, കാനവെരുക്, നിക്കോബാറിലെ മെഗാപ്പോഡുകള്‍ (മണ്ണിലെ ചൂടുകൊണ്ട് മുട്ടവിരിയിക്കുന്ന പക്ഷികള്‍ അവ അട ഇരിക്കാറില്ല) തുടങ്ങിയ ജീവികള്‍ വംശനാശം നേരിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ജീവികളുടെ ആവാസവ്യവസ്ഥകള്‍ നേരിടുന്ന പാരിസ്ഥിതിക ഭീഷണിയാണ് ഇവ വംശനാശന ഭീഷണി നേരിടാന്‍ പ്രധാന കാരണം. കേരളത്തിലെ വരയാടുകള്‍ ഭീഷണി നേരിടുന്നില്ലെങ്കിലും തമിഴ്നാട്ടില്‍ സ്ഥിതി നേരെ മറിച്ചാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഗിര്‍ വനത്തില്‍ ഈയിടെ ഉണ്ടായ പകര്‍ച്ചവ്യാധിമൂലം അറുപതോളം സിംഹങ്ങള്‍ക്ക് ജീവഹാനിയുണ്ടായി. വൈറസ് ബാധയാണ് കാരണമെന്ന് കരുതുന്നു.

July 03
12:53 2019

Write a Comment