SEED News

സീഡ് കുട്ടികളുടെ ഫ്രൂട് ആൻഡ് വെജിറ്റൽ ഫെസ്റ്റ്

നെടുങ്കണ്ടം:

ലോക ഫ്രൂട് ഡേ

 യോടനുബന്ധിച്ച് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സീഡ്

 വിദ്യാർത്ഥികൾ

ഫ്രൂട് ആൻഡ് വെജിറ്റൽ ഫെസ്റ്റ്

സംഘടിപ്പിച്ചു.നാട്ടിൽ സുലഭമായി വിളയുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളുമാണ് മേളയിൽ പ്രദർശിപ്പിച്ചത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ചക്കയിൽ നിന്നും തയ്യാറാക്കിയ ഭക്ഷണ പദാർത്ഥങ്ങളായ ചക്ക ചവിണി മിക്ചർ ,ചക്ക ഹൽവ ,ചക്ക പായസം, ചക്കപ്പഴ ഉണ്ണിയപ്പം, ചക്ക പ്പഴം വിളയിച്ചത്, കുമ്പിളപ്പം, ചാമ്പങ്ങ വൈൻ, പാഷൻ ഫ്രൂട്ട് വൈൻ, മൾബറി വൈൻ, ചെറിവൈൻ, മുന്തിരി വൈൻ തുടങ്ങി അറുപതോളം വിഭവങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു. സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും ഹോം സയൻസ് ഡിപ്പാർട്ടുമെന്റിന്റെയും ചുമതലയുള്ള ശ്രീമതി റെനി ജോസഫിന്റെ നേത്യത്വത്തിൽ സീഡ് ക്ലബ്ബ് 

അംഗങ്ങൾ

 മേള ഒരുക്കിയത് '

എല്ലാ വിധ പഴവർഗ്ഗങ്ങളും പച്ചക്കറികളും സമൃദ്ധമായി കൃഷി ചെയ്യാൻ ഉതകുന്ന കാലാവസ്ഥയാണ് ഇടുക്കി യുടേത്. വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കൃ ഷി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വളർന്നു വരുന്ന തലമുറയെ േപ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫെസ്റ്റ് സംഘടപ്പിച്ചിട്ടുള്ളത്. മേളയിൽ പഴവർഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണ സാധനങ്ങളും പ്രദർശിപ്പിച്ചത് വാഴയില, പാള പാത്രങ്ങൾ, മുള കൊണ്ടുള്ള പാത്രങ്ങൾ തുടങ്ങിയവയിലായിരുന്നു.. മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഉടുമ്പൻചോല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ശശികല മുതകേശൻ ചക്ക മുറിച്ച് നിർവ്വഹിച്ചു.സ്കൂൾ അസിസറ്റൻറ് മനേജർ റവ.ഫാ മനു മേനാം തുണ്ടത്തിൽ, സ്കൂൾ പ്രിൻസിപ്പാൾ ഡോ ലാലു തോമസ്, പിടിഎ പ്രസിഡൻറ് ശ്രീ ജോയി കുഴക്കേ പറമ്പിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ' ജോസഫ് ജോൺ ആശംസകൾ നേർന്നു

July 06
12:53 2019

Write a Comment

Related News