SEED News

ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിൽ ലവ് പ്ലാസ്റ്റിക് പദ്ധതി

ചെറിയനാട്: പ്ലാസ്റ്റിക് വലിച്ചെറിയില്ലെന്ന് പ്രതിജ്ഞ എടുക്കുക മാത്രമല്ല ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിലെ കുട്ടികൾ ചെയ്തത്. പലരും വലിച്ചെറിഞ്ഞവ പെറുക്കിയെടുത്ത് പുനരുപയോഗത്തിനായും നൽകി.മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സീഡ് പ്രവർത്തകരാണ് ഈ നല്ല കാര്യത്തിന് മുന്നിട്ടിറങ്ങിയത്. വീടുകളിൽനിന്നും സ്കൂളിൽനിന്നും ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗത്താനായി സജ്ജമാക്കാൻ പഞ്ചായത്തിന് കൈമാറി. കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പ്രിൻസിപ്പൽ ജെ.ലീന ചെറിയനാട് ഗ്രാമപ്പഞ്ചായത്ത്‌ പതിമ്മൂന്നാം വാർഡ് മെമ്പർ ഒ.ടി.ജയമോഹന് കൈമാറി.  കുട്ടികൾ സ്കൂളിൽ ബോധവത്കരണം, പ്രതിജ്ഞ പോസ്റ്റർ പ്രദർശനം എന്നിവയും നടത്തി. പി.ടി.എ. പ്രസിഡന്റ്‌ പി.ഉണ്ണികൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ ആർ.രാജലക്ഷ്‌മി, ശ്രീകലാദേവി എന്നിവർ പങ്കെടുത്തു. സ്കൂളിൽ പ്ലാസ്റ്റിക് പുനരുപയോഗകേന്ദ്രം അടുത്തമാസം ആരംഭിക്കാൻ തീരുമാനിച്ചു.വിദ്യാർഥി പ്രതിനിധികളായ കെ.എം.ഗിൽ, ഗോകുൽ. ആർ.നായർ, എസ്.വിഷ്ണു സുനിൽ വർഗീസ്, ഐശ്വര്യാ കൃഷ്ണൻ, ടി.പി.പ്രീത് തുടങ്ങിയവർ സംബന്ധിച്ചു.

July 23
12:53 2019

Write a Comment

Related News