SEED News

ആർ.സി.യു .പി.എസിൽ ജൈവ പച്ചക്കറി


തൊയക്കാവ് : ആർ.സി.യു .പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഗ്രോബാഗിലാണ് കൃഷി ഒരുക്കുന്നത്.കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതോടൊപ്പം സ്കൂൾ ഉച്ച ഭക്ഷണത്തിലേക്ക് വിഷരഹിത ജൈവ പച്ചകറികൾ ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം.
ജൈവ പച്ചക്കറിയുടെ ഉത്‌ഘാടനം പി.ടി.എ. പ്രസിഡന്റ് സ്റ്റെൽസ റാഫി നിർവഹിച്ചു.പ്രധാനാദ്ധ്യാപകൻ ഒ .എൽ.ജോസ് സീഡ് കോഓർഡിനേറ്റർ സിനി ജോസ് എന്നിവർ നേതൃത്വം നൽകി.

August 01
12:53 2019

Write a Comment

Related News