SEED News

തുഞ്ചൻപറമ്പിൽ തൈ നട്ട്‌ സീഡ് വിദ്യാർഥികൾ


തിരുനാവായ: പരിസ്ഥിതിദിനത്തോടും വായനവാരത്തോടുമനുബന്ധിച്ച് വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ സീഡ് വിദ്യാർഥികൾ തിരൂർ തുഞ്ചൻപറമ്പ് സന്ദർശിച്ചു. വരുംതലമുറയ്ക്കുവേണ്ടി, പ്രകൃതിക്കൊരു സമ്മാനമായി തുഞ്ചൻപറമ്പിലെ വ്യത്യസ്തസ്ഥലങ്ങളിൽ വിദ്യാർഥികൾ തൈകൾ നട്ടു. തുഞ്ചൻസ്മാരക ലൈബ്രേറിയൻ കമൽനാഥ്‌ ആദ്യ തൈ നട്ട് പരിപാടി ഉദ്‌ഘാടനംചെയ്തു. വിദ്യാർഥികൾ തുഞ്ചൻ മ്യൂസിയം, ലൈബ്രറി തുടങ്ങിയവ സന്ദർശിച്ചു. മ്യൂസിയം ഇൻചാർജ് ധർമൻ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ സീനത്ത്, അധ്യാപിക രാധിക തുടങ്ങിയവർ നേതൃത്വംനൽകി.

August 03
12:53 2019

Write a Comment

Related News