SEED News

നാളേക്കായി മരച്ചീനി

കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്‌ സ്കൂൾപറമ്പിൽ മരച്ചീനി കൃഷിത്തോട്ടനിർമാണം ആരംഭിച്ചു. മുപ്പതംഗങ്ങളുള്ള സീഡ് ക്ലബ്ബിൽ ആറു വിദ്യാർഥികളുടെ ഗ്രൂപ്പുകളായാണ് കൃഷിത്തോട്ടപരിപാലനം നടത്തുന്നത്. 
പ്രഥമാധ്യാപകൻ സി.കെ.അംഗജൻ കൃഷിത്തോട്ടനിർമാണം ഉദ്‌ഘാടനം ചെയ്തു. സ്കൂൾ സീഡ് കോ ഓർഡിനേറ്റർ സുരേഷ് അന്നൂർ, എം.ശ്രീധരൻ, പി.വി.സോമൻ, എം.ടി.പി.ഉമ്മർ എന്നിവർ നേതൃത്വം നൽകി.

August 03
12:53 2019

Write a Comment

Related News