SEED News

ഇലയറിവ് മേളയും ചക്ക ഉത്സവവും

പയ്യന്നൂർ: പഴയകാലത്തിന്റെ നാട്ടുരുചിയെ ഓർമിപ്പിച്ച് ഏറ്റുകുടുക്ക എ.യു.പി. സ്കൂളിൽ ചക്ക ഉത്സവവും ഇലയറിവ് മേളയും നടത്തി. സ്കൂളിലെ സീഡ് ക്ലബ്ബും മദർ പി.ടി.എ.യും പി.ടി.എ.യും ചേർന്നാണ് ചടങ്ങ് നടത്തിയത്. സീഡ് കൺവീനർ കെ.ഹൃദ്യയ്ക്ക് ചക്കച്ചുളനൽകി എം.ജാനകിയമ്മ ഉദ്ഘാടനം ചെയ്തു. മുന്നൂറോളം വിദ്യാർഥികൾ ഇലക്കറികളും ചക്കവിഭവങ്ങളും കൂട്ടി സദ്യയുണ്ടു.   
  താള്, തവര, ചേനയില, കുമ്പളയില, ചീര, പയറില, തഴുതാമയില, കൊടുത്തൂവ, മുരിങ്ങയില, പച്ചച്ചീര, പത്തിലക്കറി തുടങ്ങിയ ഇലക്കറികൾ ചക്കപ്രഥമൻ, ചക്ക എരിശ്ശേരി, ചക്കക്കുരു തോരൻ, ചക്ക ലഡു മുതലായവ വിളമ്പി.    എ.സുകുമാരൻ, കെ.സുമേഷ്, കെ.വി.ഷൈമ, അശ്വതി പ്രകാശ്, പ്രഥമാധ്യാപിക പി.യശോദ, സീഡ് കോ ഓർഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ കെ.ഹൃദ്യ എന്നിവർ നേതൃത്വം നല്കി.

August 03
12:53 2019

Write a Comment

Related News