SEED News

നല്ലൂർ ഗവ. യു.പി.യിൽ വിഷരഹിത കറിവേപ്പ് രണ്ടാംഘട്ടം തുടങ്ങി

നല്ലൂർ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നല്ലൂർ ഗവ. ജി.ജി. യു.പി. സ്കൂളിൽ ‘വിഷരഹിത കറിവേപ്പ്’ രണ്ടാംഘട്ടം പദ്ധതി തുടങ്ങി. ഫറോക്ക് നഗരസഭ അധ്യക്ഷ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു.

മാതൃ പി.ടി.എ. പ്രസിഡൻറ് എം. ശാലിനി അധ്യക്ഷയായി. സതീഷ് ബാബു കൊല്ലമ്പലത്ത് മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ പി.കെ. ദിനേശൻ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ ടി.പി. ഷീജാകുമാരി തുടങ്ങിയവർ സംസാരിച്ചു.

August 08
12:53 2019

Write a Comment

Related News