കന്യാകുളങ്ങര സ്കൂളിൽ മാതൃഭൂമി സീഡ് ഓണത്തിന് ഒരുമുറം പച്ചക്കറി
വെമ്പായം: കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി.
പി.ടി.എ. പ്രസിഡന്റ് എ.നൗഷാദ് വിത്ത് നടീൽ ഉദ്‌ഘാടനം ചെയ്തു. മാണിക്കൽ കൃഷിഭവനിൽ നിന്നുലഭിച്ച പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണംചെയ്തു.
പ്രിൻസിപ്പൽ എം.വഹീദ, ഹെഡ്‌മിസ്‌ട്രസ് എൻ.ആർ. പ്രീത, സീഡ് കോ-ഓർഡിനേറ്റർ എസ്.ഷീന, സ്റ്റാഫ് സെക്രട്ടറി അബ്‌ദുൽ ഹക്കീം അധ്യാപകരായ അനിൽകുമാർ, സിന്ധു, ഷീന ഒ., ഷിബിന തുടങ്ങിയവർ പങ്കെടുത്തു.
മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദപരമായ ജൈവകൃഷി സീഡംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തും കുട്ടികളുടെ ഭവനങ്ങളിലും ചെയ്തുവരുന്നുണ്ട്. വെണ്ട, തക്കാളി, ചീര, പയർ, പച്ചമുളക്, പടവലം, പാവൽ തുടങ്ങിയ പച്ചക്കറികളാണ് കൃഷിചെയ്യുന്നത്
August 09
12:53
2019