SEED News

ജൈവ പച്ചക്കറി വിളവെടുത്തു സീഡ് കുട്ടികൾ


എഴുക്കംവയൽ: എഴുക്കംവയൽ ജി .എച് . സ്കൂളിൽ കൃഷി വിളവെടുത്ത് സീഡ് കുട്ടികൾ . സീഡ്  സ്കൂൾതോട്ട തോട് അനുബന്ധിച്ച് സീഡ് അംഗങ്ങൾ കഴിഞ മെയ്  മാസത്തിൽ അദ്യാപകരുടെ പിന്തുണയോടെയാണ് കൃഷി നടത്തിയത്.സ്കൂളിന്റെ പല ഭാഗത്തായി ഏകദേശം 15 സെന്റിലായി നട്ട പയർ, വള്ളി ,കുറ്റി ബീൻസ്, നിത്യവഴുതണ എന്നിവയാണ് വിളവെടുത്തത്.ഒരാഴ്ച ഏകദേശം 5 കിലൊ പച്ചക്കറി ഇതിലൂടെ സ്കൂളിന് ലഭിക്കുന്നുണ്ട്.ഇത് സ്കൂളിലെ ഉച്ച ഭക്ഷണ ആവശ്യത്തിലേക്കാണ് എടുക്കുന്നത്. നെടുംങ്കണ്ടം കൃഷി വകുപ്പ് ,സി .ആർ ഹൈട്ടെക്ക് നഴ്സറി എന്നിവരാണ് സീസ് കൂട്ട് കാർക്ക് വിത്തുകൾ നൽകിയത്. ഇത് കൃഷി വകുപ്പിന്റെ നിർദേശ പ്രകാരം മണ്ണ് ,മണൽ, ചാണക പൊടി എന്ന നിലയിൽ ഒരുക്കി വെച്ച നിലത്ത് ആഴ്ചയിൽ രണ്ട് നേരം പിണ്ണാക്ക് മിശ്രിതം തളിച്ചാണ് വളർത്തി എടുത്തത്.അടുത്ത തവണത്തെ കൃഷിക്കായി വിത്തുകളും ഇതിൽ നിന്നും സംഭരിച്ചട്ടുണ്ട് . ഇതിനായി കുട്ടികൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് പ്രഥമ അദ്യപിക എ എസ് കനിക , അദ്യാപകരായ ജയ്സൺ മാത്യു, യശോദരൻ എന്നിവരാണ്. വിളവെടുപ്പിന് സീസ് കോഡിനേറ്റർ ആയ മുരളിധരൻ PG നേത്ര്ത്യം നൽകി


ഫോട്ടോ : സീനിയർ അസിസ്റ്റന്റ് യശോദരൻ ,  സീസ് കോഡിനേറ്റർ പി ജി  മുരളിധരൻ  എന്നിവർക്ക് ഒപ്പം എഴുക്കംവയൽ ജി .എച് .സ്‌കൂളിലെ സീഡ് കുട്ടികൾ 

August 11
12:53 2019

Write a Comment

Related News