SEED News

പ്രവൃത്തിയാണ് യഥാർഥ ബോധവത്കരണമെന്ന സന്ദേശവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ

കേരളശ്ശേരി: പരിസ്ഥിതിയെ സംരക്ഷിക്കാൻ നടത്തുന്ന പ്രവൃത്തികളാണ് യഥാർഥ ബോധവത്കരണമെന്ന സന്ദേശവുമായി തടുക്കശ്ശേരി ഹോളിഫാമിലി എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്ത്‌.പ്ലാസ്റ്റിക് സഞ്ചികൾക്കുപകരം തുണിസഞ്ചികളും പ്ലാസ്റ്റിക് പേനകൾക്കുപകരം പേപ്പർ പേനകളും നൽകിയാണ് ബോധവത്കരണറാലി പര്യടനം പൂർത്തിയാക്കിയത്. രാവിലെ ബ്ലോക്ക്പഞ്ചായത്തംഗം ടി.കെ. രാമകൃഷ്ണൻ റാലി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക പി.എസ്. ലത, പി.ടി.എ. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ പൂന്താനം, സെസിൽ, സജി സുകേശൻ, അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ സിസ്റ്റർ ഹെൽന പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 
മണ്ണും കുടിവെള്ളവും സംരക്ഷിക്കണമെന്ന ആഹ്വാനവുമായി കേരളശ്ശേരി പഞ്ചായത്ത് ഓഫീസിലെത്തിയ ബോധവത്കരണറാലി അംഗങ്ങളോട് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ശോഭന സംസാരിച്ചു. സീഡ് പ്രതിനിധികളായ ദേവിക, ഷഹദ എന്നിവരും സംസാരിച്ചു. കേരളശ്ശേരി സർവീസ് സഹകരണബാങ്കിലെത്തിയ റാലിക്ക് യുവജന സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി.കേരളശ്ശേരി സ്റ്റേറ്റ് ബാങ്ക് ശാഖ, വില്ലേജോഫീസ്, തടുക്കശ്ശേരിയിലെ വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ബോധവത്കരണവുമായി വിദ്യാർഥികളെത്തി. 

August 13
12:53 2019

Write a Comment

Related News