SEED News

ചപ്പാത്തിലടിഞ്ഞ മാലിന്യങ്ങൾ നീക്കി; വടക്കനാർ ഇനി നന്നായി ഒഴുകും

വെള്ളിയാമറ്റം: പ്രളയ ജലത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ കയറി അടഞ്ഞുകിടന്ന ചപ്പാത്തിനടിയിലൂടെയുള്ള നീരൊഴുക്ക് സീഡ് കുട്ടികൾ പുനഃസ്ഥാപിച്ചു. ക്രൈസ്റ്റ് കിങ് എച്ച്.എച്ച്.എസിലെ കുട്ടികളാണ് വെള്ളിയാമറ്റം-പന്നിമറ്റം വഴിയിലെ വടക്കാനാറിന് മുകളിലുള്ള ചപ്പാത്തിൽ തങ്ങി നിന്ന മാലിന്യങ്ങൾ നീക്കം ചെയ്തത്.
കുളമാവിൽ നിന്ന് ഇതുവഴി ഒഴുകി വരുന്ന വടക്കനാർ  മലങ്കര അണക്കെട്ടിലാണ് എത്തിച്ചേരുന്നത്. ഇത്തവണ മഴ പെയ്ത ആദ്യ ദിവസങ്ങളിൽത്തന്നെ ചപ്പാത്തിന് താഴേക്കൂടെയുള്ള ഒഴുക്കടഞ്ഞു. പിന്നെ ചപ്പാത്തിന് മുകളിൽ കൂടെയാണ് വെള്ളം കുത്തിയൊഴുകിയത്. വെള്ളം മൂടിയ ചപ്പാത്തിലൂടെ അക്കര കടക്കാൻ ശ്രമിച്ച ഒരു കാർ അന്ന് ഒഴുകി പോയിരുന്നു. ഡ്രൈവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. 
ചപ്പുചവറുകളും പ്ലാസ്റ്റിക്കും വലിയ തടികളുമൊക്കെയാണ് പാലത്തിനടിയിൽ കുടിങ്ങിക്കിടന്നിരുന്നത്. നല്ലൊരു മഴ പെയ്താൽ ചപ്പാത്ത് മുങ്ങുന്ന അവസ്ഥ. ഇതോടെയാണ് വിദ്യാർഥികൾ ചപ്പാത്തിന്റെ താഴ്ഭാഗം വൃത്തിയാക്കിയത്. ഇതുവഴിയെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷീബാരാജശേഖരൻ കുട്ടികളെ അഭിനന്ദിച്ചു. പാലത്തിന്റെ തുടർന്നുള്ള ശുചീകരണവും മറ്റു പ്രവർത്തനങ്ങളും ഏറ്റെടുക്കുമെന്നറിയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ  പി.എസ്.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ സുബിൻ മാത്യു നേതൃത്വം നൽകി.

August 23
12:53 2019

Write a Comment

Related News