environmental News

അംഗോളയിലെ കാട്ടുതീ ആമസോണിലേതിനെക്കാള്‍ തീവ്ര൦

അംഗോള: അംഗോള ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന കാട്ടുതീ ആമസോണ്‍ കാടുകളിലേതിനെക്കാള്‍ തീവ്രവാണെന്ന് അംഗോള സര്‍ക്കാര്‍ . തീയണയ്ക്കാനായി അംഗോള സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടിയിട്ടുണ്ടെന്നും കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന സാവന്നാഹ് മേഖലയിലാണ് തീ പടരുന്നതെന്നുമുള വാർത്തകൾ ആണ് പുറത്തു വരുന്നത്.

തീ അണയ്ക്കാനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് അംഗോള സര്‍ക്കാര്‍ അറിയിച്ചതെന്നും കോംഗോയിലും സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും സർക്കാർ വൃത്തങ്ങൾ  വ്യക്തമാക്കി. കൃഷിക്കായി ഭൂമി ഒരുക്കുന്നതിന് വേണ്ടി ഗ്രാമീണര്‍ കാടുകള്‍ക്ക് തീയിടുന്നതാണ് കാട്ടുതീയ്ക്ക് കാരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു 

60 ദശലക്ഷം ഹെക്ടറുകളായി പരന്നുകിടക്കുന്ന വനപ്രദേശമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലുള്ളത്. ആഫ്രിക്കയിലെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വനനശീകരണം ഏറ്റവും കുറവും ഇവിടെയാണ്. ഒരുവര്‍ഷം 8.2 ശതമാനം വനം അംഗോളയില്‍ നശീകരിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. 

August 29
12:53 2019

Write a Comment