സീഡ് ക്ലബ്ബ് അംഗങ്ങൾ നിവേദനം നൽകി
പേഴയ്ക്കാപ്പിള്ളി: പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഇരപ്പിൽത്തോട് ശുചീകരണമാവശ്യപ്പെട്ട് പായിപ്ര പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിച്ചു. പായിപ്ര കവലയയിൽ നിന്നാരംഭിച്ച് മൂവാറ്റുപുഴ കടാതിയിൽ അവസാനിക്കുന്ന ഇരപ്പിൽത്തോട് കക്കൂസ് മാലിന്യങ്ങൾ ഒഴുകി പരിസരമാകെ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.പായി പ്രയിലെ ഹോട്ടലുകളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് ഇരപ്പിൽത്തോട് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്.ഈ പ്രശ്നം നിയമപരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ സീഡ് അംഗങ്ങൾ രംഗത്തിറങ്ങി. സീഡ് പോലീസിന്റെ നേതൃത്ത്വത്തിൽ ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചു. സീഡ് കോ-ഓർഡിനേറ്റർമാരായ അനിമോൾ, തസ്മിൻ കെ.എ എന്നിവർ പ്രവർത്തനത്തിന് നേതൃത്യം നൽകി.
August 29
12:53
2019