SEED News

പച്ചക്കറിക്കൂട്ട് പദ്ധതി തുടങ്ങി

കോഴിക്കോട്: ചാലപ്പുറം ഗവ. എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൂട്ട് പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി കറിവേപ്പുതൈ നടുകയും വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് കൈമാറുകയും ചെയ്തു.

കോഴിക്കോട് ഡി.ഇ.ഒ. എൻ. മുരളി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ സുസ്ഥിര ആരോഗ്യത്തിന് വിഷരഹിത പച്ചക്കറിയുടെ ഉപയോഗം അനിവാര്യമായിത്തീർന്നിരിക്കുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സീഡ് കൺവീനർ പി. മായ പദ്ധതി വിശദീകരിച്ചു. വി.പി. മനോജ്, എം.കെ. ജയകുമാർ വർമ, കെ.എസ്. ഷാബുമോൻ, സി.പി. മനീഷ, കെ.പി. ജാഫ്‌ന തുടങ്ങിയവർ സംസാരിച്ചു.

September 04
12:53 2019

Write a Comment

Related News