SEED News

സീഡ് ക്ലബ്ബ് നേതൃത്വത്തിൽ വൃക്ഷനിരീക്ഷണം

പേരാമ്പ്ര: സെയ്ൻറ് മീരാസ് പബ്ലിക് സ്‌കൂളിൽ അധ്യാപകദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ‘സീസൺ വാച്ച്’ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. സ്‌കൂൾ മുറ്റത്തുള്ള മരമുല്ലയാണ് ഇത്തവണ നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.

സീഡ് പോലീസ് അംഗങ്ങളായ ഗൗതമി നമ്പ്യാർ, ലക്ഷ്‌മി, നേഹ പ്രദീപ്, ആര്യ ദത്ത്, അഭിനന്ദ്, കെവിൻ മാത്യു തുടങ്ങിയവർക്കൊപ്പം സ്‌കൂൾ സീഡ് റിപ്പോർട്ടർ അന്ന ജസ്റ്റിനും അധ്യാപകരായ അരുൺ, മജൻ, ധന്യമോൾ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ വി. ശ്രീജ എന്നിവരും വൃക്ഷനിരീക്ഷണത്തിന് നേതൃത്വംനൽകി. ചിത്രശലഭങ്ങൾ ചേക്കേറുന്ന ഈ മരത്തിന്റെ പ്രാധാന്യം സീഡ് റിപ്പോർട്ടർ അന്ന ജസ്റ്റിൻ മറ്റു വിദ്യാർഥികൾക്ക് വിശദീകരിച്ചു. തണൽമരമായി പന്തലിച്ചു നിൽക്കുന്ന മരമുല്ലയിൽ കുഞ്ഞു കായ്‌കളും ഇലകളുമുണ്ട്. മൂന്നുമാസം കൂടുമ്പോൾ പൂക്കുന്ന മരമുല്ലയിൽ നിറയെ പൂക്കൾ ഉണ്ടാവും

September 06
12:53 2019

Write a Comment

Related News