SEED News

നടാം മധുരം വളർത്താം സ്നേഹം

രണ്ടായിരം ഫലവൃക്ഷത്തൈകൾ വിദ്യാർഥികളിലെത്തിക്കാൻ പദ്ധതി. മാതൃഭൂമി സീഡ് ക്ലബ്ബുമായി സഹകരിച്ച് മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷനും പരിസ്ഥിതിപ്രവർത്തകൻ കെ.എം.ബാലകൃഷ്ണനും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കുകയും അതിന്റെ വളർച്ച പഠനവിധേയമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്‌. മികച്ച നിലയിൽ പരിപാലിക്കുന്ന വിദ്യാർഥികൾക്ക് സമ്മാനം നൽകും. തിരഞ്ഞെടുത്ത 10 വിദ്യാർഥികൾക്ക് ബമ്പർ സമ്മാനവുമുണ്ടാകും. 
  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.വി.ചന്ദ്രൻ, എച്ച്‌.എം. ഫോറം മാടായി ഉപജില്ലാ കൺവീനർ സി.പി.പ്രകാശൻ, ഉപജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറി പി.വി.പ്രസാദ്‌, സ്പോൺസർ കെ.എം.ബാലകൃഷ്ണൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഉപജില്ലാതല ഉദ്ഘാടനം പുറച്ചേരി ഗവ. യു.പി.സ്കൂളിൽ ടി.വി.രാജേഷ് എം.എൽ.എ. നിർവഹിച്ചു. ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ പി.പ്രഭാവതി അധ്യക്ഷയായി. കെ.എം.ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. 
    എടനാട് ഈസ്റ്റ് എൽ.പി.സ്കൂൾ, എടനാട് വെസ്റ്റ് എൽ. പി.സ്കൂൾ, എടനാട് യു.പി.സ്കൂൾ, കടന്നപ്പള്ളി യു.പി.സ്കൂൾ, പിലാത്തറ യു.പി.സ്കൂൾ, അറത്തിൽ എൽ.പി.സ്കൂൾ, വി.ഡി.എൻ. എം.ജി.എൽ.പി. സ്കൂൾ, കുഞ്ഞിമംഗലം ജി.സി.യു.പി. സ്കൂൾ, കുഞ്ഞിമംഗലം ജി.എച്ച്.എസ്‌.എസ്‌.,  ചെറുതാഴം ശ്രീരാമവിലാസം എൽ.പി.സ്കൂൾ, വിളയാങ്കോട് സെയ്‌ന്റ് മേരീസ് എൽ.പി.സ്കൂൾ, മാടായി ജി.ബി.എച്ച്.എസ്‌.എസ്‌., മാടായി ജി.ജി.എച്ച്.എസ്‌. .എസ്‌. എന്നിവിടങ്ങളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌

September 14
12:53 2019

Write a Comment

Related News