SEED News

വഴികാട്ടികൾക്ക് വലിയ സ്നേഹവുമായി സീഡ് കുട്ടികൾ

അധ്യാപക ദിനത്തിൽ 50 അടി നീളമുള്ള ബഹുഭാഷാ ആശംസ കാർഡൊരുക്കി വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂൾ

വണ്ടിപ്പെരിയാർ : അധ്യാപക ദിനത്തിൽ അധ്യാപകർക്കായി 50 അടി നീളമുള്ള ബഹുഭാഷാ ആശംസാ കാർഡൊരുക്കി വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂളിലെ സീഡ് ക്ളബ് വിദ്യാർഥികൾ. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളിലാണ് വിദ്യാർഥികൾ ആശംസ കാർഡ് ഒരുക്കിയത്. വിദ്യാർഥികൾ അധ്യാപകർക്കും പി.ടി.എ. അംഗങ്ങൾക്കുമായി പ്രത്യേക അസ്സംബ്ലി ഒരുക്കുകയും വിദ്യാർഥികൾ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. വിദ്യാർഥി പ്രതിനിധി എം. കനിലൻ അധ്യക്ഷനായ യോഗത്തിൽ അധ്യാപക ദിനത്തിന്റ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപകൻ എസ്.ടി.രാജ് സംസാരിച്ചു. അധ്യാപകരായ സി. പുഷ്പറാണി, സി.ആനന്ദ് എന്നിവർ സംസാരിച്ചു. സീഡ് കോർഡിനേറ്റർ മാരായ ആർ.സൗദ, എസ്.സൂറത്തുൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

 ഫോട്ടോ :ദേശിയ അധ്യാപക ദിനത്തോടനുബന്ധിച്ചു വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂളിലെ കുട്ടികൾ  ഉണ്ടാക്കിയ 50 അടി നീളമുള്ള ആശംസ കാർഡുമായി അധ്യാപകരും വിദ്യാർത്ഥികളും

September 14
12:53 2019

Write a Comment

Related News