SEED News

അന്യം നിന്ന് പോകുന്ന ചെടികൾ സംരക്ഷിക്കാൻ സീഡിന്റ പുനർജനിമൂല

കട്ടപ്പന :മാതൃഭൂമി സീഡ് ക്ലബ്ബിന്റ  നേതൃത്വത്തിൽ കട്ടപ്പന സരസ്വതി വിദ്യാപീഠം സ്‌കൂളിൽ പൂന്തോട്ടവും  പുനർജനിമൂലയും ആരംഭിച്ചു . ഉത്ഗടനം   ഭിന്നശേഷിക്കാരുടെ ട്വന്റി -20 ലോകകപ്പിൽ മികച്ച താരമായ  അനീഷ് പി രാജൻ  തുളസി ചെടി നട്ടുകൊണ്ട് നിർവഹിച്ചു .പൂന്തോട്ടത്തിന്റ ഒരു ഭാഗത്തു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിവിധ ഇനം ചെടികൾ നട്ടുപിടിപ്പിച്ചാണ് പുനർജനി മൂല ഒരുക്കുന്നത്  . അന്ന്യം നിന്ന് പോകുന്ന  ഔഷധ സസ്യങ്ങളെയും ചെടികളെയും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം .ഇതിലൂടെ  കുട്ടികൾക്ക് ഇവയെ പരിചയപ്പെടാനും അവ  വ്യാപിപ്പിക്കാനും സഹായകമാകും . കുട്ടികൾ കണ്ടത്തികൊണ്ടു വന്ന  തുളസി ,ആടലോടകം ,മുയൽ ചെവിയൻ,തഴുതാമ ,പനിക്കൂർക്ക,ചിറ്റമൃത്,മുക്കുറ്റി,കറുക തുടങ്ങിയ  ചെടികളാണ് പുനർജനി മൂലയിൽ   സംരക്ഷിക്കുന്നത്   . പുനർജനി മൂലയിലേക്ക്  കൂടുതൽ ചെടികൾ കൊണ്ട് വരുന്നതിനേയും അവ നിലനിർത്തുന്നതിനേയും  പ്രോത്സാഹിപ്പിക്കുമെന്നും കാലങ്ങളോളം  സംരക്ഷിക്കുന്നമെന്നും    പരിപാടിയുടെ അധ്യക്ഷനായ  പ്രഥമ അദ്ധ്യാപകൻ പി എഫ് അനീഷ് പറഞ്ഞു.  സീഡ് കോർഡിനേറ്റർമാരായ മനു സക്കായി ,ആതിര എസ് നായർ എന്നിവർ നേതൃത്വം നൽകി.


 ഫോട്ടോ :കട്ടപ്പന സരസ്വതി വിദ്യാലയത്തിൽ സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ സജ്ജമാക്കുന്ന പുനർജനിമൂലയുടേയും പൂന്തോട്ടത്തിന്റയും ഉത്‌ഘാടനം ഭിന്നശേഷിക്കാരുടെ ട്വന്റി -20 ലോകകപ്പിൽ കിരീടം നേടിയ ടീം അംഗമായ  അനീഷ് പി രാജൻ നിർവഹിച്ചു 

September 14
12:53 2019

Write a Comment

Related News