SEED News

ചക്കയുടെ മഹാത്മ്യം വിളിച്ചറിയിച്ചു കൊണ്ട് ഹോളി ക്യുൻസിലെ സീഡ് ക്ലബ് അംഗങ്ങൾ.


രാജാക്കാട് : ചക്കയുടെ മഹാത്മ്യം വിളിച്ചറിയിച്ചു കൊണ്ട് കൊതിയൂറും ചക്കയുടെ വിഭവങ്ങളുമായി രാജകുമാരി ഹോളി ക്യുൻസ് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ.ചക്കയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിയിക്കുന്നതിനും ,പാഴായി പോകുന്ന ചക്കയിൽ നിന്നും പോഷക സംമ്പുഷ്ടമായ ആഹാരങ്ങൾ തയ്യാറാകുന്ന വിധം  വിദ്യാർഥികളിലും, രക്ഷിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ്  സ്‌കൂളിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചത്.രുചികരമായ ചക്ക വിഭവങ്ങളാണ് ഹോളി ക്വീൻസിലെ കൊച്ചു കുട്ടികൾ ഒരുക്കിയത്. ചക്ക പുഴുക്ക് , ചക്ക പായസം,ഉണ്ണിയപ്പം,ചക്ക ദോശ,ചക്ക ചമ്മന്തി,ചക്കപപ്പടം ,ചക്ക വൈൻ, ചക്ക വറുത്തത്, ചക്ക കട് ലെറ്റ്, ചക്ക എരിശ്ശേരി, ചക്ക ബജി, ചക്ക ഷെയ്ക്ക്, എന്നിങ്ങനെ 50-തോളം വിഭവങ്ങളാണ് വിദ്യാർഥികൾ മേളയിൽ  ഒരുക്കിയത്.മാതാപിതാക്കളുടെ സഹായത്തോടെ വിദ്യാർത്ഥികൾ വീടുകളിൽ നിന്നാണ് ചക്കയുടെ വിവിധ രുചി കൂട്ടുകൾ തയ്യാറാക്കി മേളയിൽ പ്രദർശിപ്പിച്ചത്.പ്രധാന അധ്യാപിക സിസ്റ്റർ . ജെസ്സി ജോസഫ്, അധ്യാപകരായ പ്രിൻസി എം . ഡി, പ്രിൻസി ആഗസ്തി, ജെസ്സി വർഗീസ്, സിസ്റ്റർ ഫെന്നി തുടങ്ങിയവർ നേതൃത്വം നൽകി

ഫോട്ടോ :ഫെഡറൽ ബാങ്ക് സി. എസ്. ആർ അസിസ്‌റ്റന്റ് വൈസ് പ്രസിഡന്റ്‌  സുനിൽ കുമാർ മേനോൻ, മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി. സുരേഷ്,എന്നിവർ സ്റ്റാളുകൾ സന്ദർശിച്ചപ്പോൾ 

September 14
12:53 2019

Write a Comment

Related News