SEED News

പഴമയെ അറിഞ്ഞ് കുട്ടിക്കർഷകർ

മണ്ണാർക്കാട്പഴമയുടെ രുചിയറിയാൻ കുമരംപുത്തൂർ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പാടത്തിറങ്ങി. അന്യംനിന്നുപോകുന്ന നെൽക്കൃഷിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കൃഷിയോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് ഈ സന്ദർശനം ഉപകരിച്ചു. കൃഷിപ്പാട്ടിന്റെ താളത്തിലാണ് കുട്ടികൾ പാടത്തിറങ്ങിയത്. തുടർന്ന്‌ ഇവർ നെൽവയലിലെ കള പറിച്ചു.അധ്യാപകരായ ശാലിനി, അബ്ദുൾറഹീം, പാടമുടമയും റിട്ട. അധ്യാപികയുമായ സരോജിനി, കർഷകത്തൊഴിലാളികളായ ശാന്ത, സുരേഷ് എന്നിവർ നെൽക്കൃഷിയെക്കുറിച്ച് വിദ്യാർഥികൾക്ക് വിശദീകരിച്ചു. ബയോഗ്യാസ് പ്ലാന്റും ഇടവിളക്കൃഷിയും സന്ദർശിച്ചു. സീഡ് ക്ലബ്ബ് കൺവീനർമാരായ സി.ടി. മുഹമ്മദ് ഷാഫി, ടി. കൃഷ്ണകുമാരി എന്നിവർ നേതൃത്വം നൽകി.

September 20
12:53 2019

Write a Comment

Related News