SEED News

മാതൃഭൂമി സീഡ് റിപ്പോര്‍ട്ടേഴ്‌സ് ശില്പശാല

കൊച്ചി :മാതൃഭൂമി  സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച ആശയങ്ങളായ സീഡ് പോലീസ്, സീഡ് റിപ്പോര്‍ട്ടര്‍ എന്നിവ പ്രകൃതി സംരക്ഷണത്തിലും പൊതുജനാരോഗ്യപരിപാലനത്തിലും മികച്ച ഇടപെടലുകള്‍ നടത്തിക്കൊണ്ട് മുന്നേറുകയാണ്. സീഡ് റിപ്പോര്‍ട്ടര്‍മാരുെട പ്രവര്‍ത്തനങ്ങളെ  പരിപോഷിപ്പിക്കുന്നതിനായി  ഒരു ശില്പശാല സെപ്റ്റംബർ 21  ശനിയാഴ്ച  രാവിലെ 9.30ന്  കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ച് നടക്കും . 

ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു വിദ്യാര്തിക്കാണ്  ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം.പരിശീലനത്തില്‍ താല്പര്യമുള്ള വിദ്യാര്‍ഥിയുടെ വിവരങ്ങള്‍, പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ ( വിദ്യാര്‍ഥിയുടെ പേര് എഴുതിയത് സഹിതം) 19 .09 .2019 വൈകിട്ട് നാലു മണിക്കകം,rony@mpp.co.in   എന്ന ഈമെയിലില്‍ (ഫോട്ടോയ്ക്ക് കുട്ടിയുടെ പേര് ഫയല്‍നെയ്മായി നല്‍കണം) അയക്കണം.  
 
പങ്കെടുക്കുന്ന വിദ്യാര്‍ഥിക്ക്  സീഡ് റിപ്പോര്‍ട്ടര്‍ 

ബാഡ്‌ജ്  , സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9809314586,7592985231


September 21
12:53 2019

Write a Comment

Related News