ദുരന്തമായി വെള്ളക്കെട്ട് ...
കരിമ്പാടം :അര നൂറ്റാണ്ടായി ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് 13-)0 വാർഡ് കരിമ്പാടം കിഴക്ക് ആറങ്ങാവു -കോളനി റോഡ് പ്രദേശവാസികളുടെ ജീവിത സ്വപ്നങ്ങളൾക്ക് ദുരന്തമായി മാറുന്നു . വർഷങ്ങളുടെ ശ്രമഫലമായി ആണ് ഫിഷെറീസ് വകുപ്പിൽ നിന്നും റോഡിൽ കാന പണിതു കോൺക്രീറ്റ് ചെയുനതിനുള്ള അനുമതി ലഭിച്ചത്. തുടർന്ന്, തോടിനു കുറുകെ കലുങ്ക് നിർമിക്കുന്നതിനായി തുക അനുവദിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥമൂലം റോഡ് പണിയും, കാനയുടെ നിർമാണവും പാതി വഴിയിൽ ഉപേക്ഷിച്ചു . കാനയുടെ നിർമാണം പാതി വഴിക്കു നിർത്തിവെച്ചതിനാൽ, കാനയിൽ നിന്നും മലിനജലം തോടിലേക്കു ഒഴുകുകയും അതുമൂല൦ വിദ്യാത്ഥികൾക്കു അസഹ്യമായ ചൊറിച്ചലും മറ്റു ചർമ്മ രോഗങ്ങൾമൂലം സ്കൂളിൽ പോകുന്നതിനു കഴിയാത്ത അവസ്ഥയാണ്, കാനയിൽ നിന്നുള്ള ദുർഗന്ധം മൂലം റോഡിലൂടെ മൂക്കുപൊത്തിവേണം യാത്ര ചെയ്യാൻ. കൂടാതെ ഒരു ദിവസം നിർത്താതെ മഴ പെയ്താൽ തോട് കരകവിഞ്ഞു ഒഴുകുകയും പ്രദേശവാസികൾക് കരിമ്പാടം ജംഗ്ഷനിൽ എത്തുന്നതിനോ കുട്ടികൾക്കു സ്കൂളിൽ പോകുന്നതിന് മുട്ടിനു മുകളിൽ വെള്ളത്തിൽ നീന്തേണ്ട അവസ്ഥയാണ്.
ഭുവന .പി.ആർ
സീഡ് റിപ്പോർട്ടർ
ക്ലാസ്-9
ഡി.ഡി.S.എഛ്.എസ്.,കരിമ്പാടം
September 24
12:53
2019