മുരികല്ലിങ്ങൽ ശ്രീദേവി എ.യു.പി.യിൽ ‘എന്റെ വീട് എന്റെ കറിവേപ്പ്
കടലുണ്ടി: വിഷമില്ലാത്ത കറിവേപ്പ് എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡ് ക്ളബ്ബും മുരികല്ലിങ്ങൽ ശ്രീദേവി എ.യു.പിസ്കൂളിലെ അയ്ന ഹിന്ദി ക്ലബ്ബും ചേർന്ന് എന്റെ വീട് എന്റെ കറിവേപ്പ് പദ്ധതി തുടങ്ങി. ചടങ്ങ് ഹിന്ദി സാഹിത്യ മഞ്ച് സംസ്ഥാന സെക്രട്ടറി പത്മനാഭവാര്യർ ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രധാനാധ്യാപിക എൻ. സീതാദേവി അധ്യക്ഷയായി. കോഴിക്കോട് ബി. ആർ.സിയിലെ സി.ആർ.സി. കോ-ഓർഡിനേറ്റർ ടി. സീതികോയ തങ്ങൾ, ഹിന്ദി സാഹിത്യമഞ്ച് സംസ്ഥാന പ്രസിഡന്റ് രാമച്ചംകണ്ടി സുന്ദർരാജ്, സിറാജ് പേരാപുറത്ത്, സ്കൂൾ സിഡ് ക്ലബ്ബ് കൺവീനർ സജിത്ത് കുന്നത്ത്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ. സിദ്ധാർഥൻ, അധ്യാപിക കെ. സതി തുടങ്ങിയവർ സംസാരിച്ചു.
September 25
12:53
2019