SEED News

കുട്ടികൾ പാകി മുളപ്പിച്ച തൈകൾ വിതരണം ചെയ്ത് വയോജനദിനാചരണം

കാളിയാർ: വയോജനങ്ങൾക്ക് സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ കുട്ടികൾ പാകി മുളപ്പിച്ച തൈകൾ വിതരണം ചെയ്ത് വയോജനദിനാചരണം വ്യത്യസ്തമാക്കി സെന്റ് മേരീസ് എൽ.പി.
സ്കൂളിലെ സീഡ്  വിദ്യാർഥികൾ. വയോജനങ്ങൾക്കൊപ്പം ഒരു ദിനമെന്ന ആശയം മുൻനിർത്തിയാണ് സ്കൂളിൽവെച്ച് 150 വയോജനങ്ങളെ ആദരിച്ചത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു. വയോജനങ്ങൾക്കായും മത്സരങ്ങൾ സംഘടിപ്പിച്ചു.  ഏറ്റവും പ്രായം കൂടിയവരെ ആദരിക്കുയും എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് 'പാഠം ഒന്ന് പാട
ത്തേക്ക് ' പദ്ധതി പ്രകാരം സ്കൂളിൽ നടപ്പാക്കുന്ന നെൽ കൃഷിക്ക് വിത്ത് വയോജനങ്ങളെക്കൊണ്ട് പാകിച്ചു.
വണ്ണപ്പുറം കൃഷി ഓഫീസർ ഡോക്ടർ പിന്റു  റോയി ,തൊടുപുഴ ബി.പി.ഒ. സിബി കുരുവിള ,അസി. മാനേജർ ഫാ. ജോർജ് പീച്ചാട്ടുകുന്നേൽ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ഷിബിമോൾ ജോസഫ് ,സീഡ് കോ -ഓഡിനേറ്റർ മാരായ ജെസ്റ്റി കെ ആന്റണി,അനുമോൾ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

October 03
12:53 2019

Write a Comment

Related News