ഹരിതസന്ദേശവുമായി ഏഴാം വർഷവും ചെറുമുണ്ടശ്ശേരി സ്‌കൂൾ
ഷൊർണൂർ: ഉപജില്ലാ ശാസ്ത്രമേളയിലും ഹരിതസന്ദേശം നൽകി ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബ്. ഏഴാംവർഷമാണ് കലോത്സവത്തിലും ശാസ്ത്ര-കായിക മേളകളിൽ തുണിസഞ്ചിനൽകി ഹരിതസന്ദേശം നൽകുന്നത്.
കലോത്സവവേദികളും വിദ്യാലയങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങളുടെ ലക്ഷ്യം. മേളയിൽ 18,000 തുണിസഞ്ചി വിതരണം ചെയ്തതായി അധ്യാപകൻ എൻ. അച്യുതാനന്ദൻ പറഞ്ഞു. പ്രിൻസിപ്പൽ കെ. രാജീവ്, കെ.കെ. രാജേഷ്, കെ. കൃഷ്ണലാൽ, ഡി. സജിരാജ്, കെ.വി. വേണുഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.
October 10
12:53
2019