SEED News

വെള്ളനാട് മിത്രാനികേതൻ സീഡ് ക്ലബ്ബ് അംഗങ്ങൾ ആർബറേറ്റം സന്ദർശിച്ചു

വെള്ളനാട്: മിത്രാനികേതൻ വികാസ് ഭവൻ ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പെരിയാർ തീരത്തെ ആർബറേറ്റം സന്ദർശിച്ചു.

ആലുവയിൽ പെരിയാർ തീരത്ത് മാതൃഭൂമി ഒരുക്കിയ ആർബറേറ്റം-മാതൃകാ ഉദ്യാനത്തിലെത്തിയ സീഡ് ക്ലബ്ബിലെ അംഗങ്ങൾ പ്രളയത്തെ അതിജീവിച്ച് നിൽക്കുന്ന അപൂർവയിനം വൃക്ഷങ്ങൾ കണ്ടാസ്വദിച്ചു. ഇതിൽ സ്വദേശി-വിദേശി ഇനങ്ങൾ ഉണ്ട്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പെരിയാറിന്റെ തീരത്തു നിന്നും പൊളിച്ചുമാറ്റിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ സ്ഥാനത്താണ് രണ്ടു ഘട്ടങ്ങളായി മാതൃകാ ഉദ്യാനം വികസിപ്പിച്ചെടുത്തത്. സീഡ് കോ-ഓർഡിനേറ്റർ വീരഭദ്രനും അശ്വതിയും ആർബറേറ്റം സന്ദർശനത്തിന് നേതൃത്വം നൽകി.

October 15
12:53 2019

Write a Comment

Related News