SEED News

രുചിമേളമൊരുക്കി ഭക്ഷ്യമേള

പത്തനംതിട്ട: രുചിയേറും വ്യത്യസ്ത വിഭവങ്ങളൊരുക്കി കോന്നിതാഴം ഗവ. യു.പി. സ്കൂളിലെ കുരുന്നുകൾ. ലോക ഭക്ഷ്യ ദിനത്തിന് മുന്നോടിയായി സ്കൂളിലെ മാതൃഭൂമി സീഡ്  ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ ഭക്ഷ്യമേള. 75-ഓളം ഇനങ്ങളാണ് മേളയിൽ വിരുന്നൂട്ടാനൊരുങ്ങിയത്.
വീട്ടുപറമ്പിൽ നിന്ന്  ലഭിക്കുന്ന ചീര, തഴുതാമ , പൊന്നാവിരം, തകര, മുരിങ്ങ എന്നിവ കൊണ്ടായിരുന്നു തോരൻ. ക്യാരറ്റ്, ബീറ്റ്റൂട്ട്, വിവിധ ഇലകൾ എന്നിവ ചേർന്ന പോഷകസമൃദ്ധമായ വിവിധ തരം പുട്ട്  ശ്രദ്ധേയ ഇനങ്ങളിൽ ഇടം പിടിച്ചു. ചേന,മധുരക്കിഴങ്ങ്, ചേമ്പ്, മരച്ചീനി എന്നിവയുടെ പുഴുക്കുകളും സ്വാദേറ്റി. വീടുകളിൽ നിന്നും എത്തിച്ച ഭക്ഷണം സ്കൂൾമുറ്റത്ത്  പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് വിളന്പിയത്. രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും പിന്തുണയോടെയായിരുന്നു കുട്ടികൾ ഭക്ഷ്യമേള ഒരുക്കിയത്.
പ്രധാനാധ്യാപിക പി. ഗീതാകുമാരി, സീഡ് കോ-ഓർഡിനേറ്റർ എം.ആർ. ഗിരിജ, പി.ടി.എ. പ്രസിഡൻറ് ടി.ജി. ഗിരീഷ് എന്നിവർ സംസാരിച്ചു.

October 16
12:53 2019

Write a Comment

Related News