environmental News

നോനി:വിശപ്പിന്റെ ഫലം

നെന്മാറ വല്ലങ്ങി വി ആർ സി എം യു പി സ്കൂൾ  കുട്ടികൾ നോനി യുടെ രുചിയും ഗുണവും അറിഞ്ഞു പോകുന്നു.വിശപ്പിന്റെ ഫലം എന്ന് പലപ്പോഴും ഇതിനെ വിളിക്കുന്നു. സമോബ, ഫിജി എന്നിവിടങ്ങളിൽ പ്രധാന ഭക്ഷ്യവിഭവമായി  ഉപയോഗിക്കുന്നു. ചവർപ്പു രുചിയും കടുത്ത മണവും ഉള്ള ഇതിന്റെ ഫലം ക്ഷാമകാലത്തെ ഭക്ഷണമായി ഉപയോഗിക്കുന്നു. പസഫികിലെ ചില ദ്വീപുകളിൽ പാകം ചെയ്തും അല്ലാതെയുമുള്ള പ്രധാന ധാന്യമായും ഇതു ഉപയോഗത്തിലുണ്ട്. തെക്കുകിഴക്കൻ ഏഷ്യക്കാരും ആസ്ട്രേലിയൻ ആദിമനിവാസികളും പാകം ചെയ്യാതെ ഉപ്പ് ചേർത്തും കറികളിൽ വേവിച്ചും കഴിക്കാറുണ്ട്. ഫലവിത്തുകൾ വറുത്ത് ഭക്ഷിക്കാവുന്നതാണ്. നോനിപ്പഴത്തിന്റെ ചാറു് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിക്കപ്പടുന്നു.

ഇതിന്റെ പഴത്തിൽ ബ്രോമിലിൻ എന്ന രാസഘടകം അടങ്ങിയിരിക്കുന്നു. കൂടാതെ ഹെനിൻകെ സിറോനിൻ അന്ന ആൽക്കലോയിഡും പ്രോസിനോറിൻ, ബീറ്റാകരോട്ടിൻ, ലിനോനിക് ആസിഡ്, ബീറ്റാ സിറ്റോസ്റ്റിറോൾ, ജീവകം സി എന്നിവയും അടങ്ങിയിരിക്കുന്നു

October 31
12:53 2019

Write a Comment