SEED News

വെള്ളം കുടിക്കുന്ന ശീലം പഠിപ്പിക്കാന്‍ കലോത്സവ വേദിയില്‍ ബോധവത്കരണം

 വടക്കാഞ്ചേരി ഉപജില്ല കലോത്സവ വേദിയില്‍ പങ്ങാരപ്പിള്ളി സെന്റ് ജോസഫ് യു. പി. എസിന്റെ നേതൃത്വത്തിൽ  നടന്ന ബോധവത്കരണം

ചെറുതുരുത്തി: വെള്ളം കുടിക്കുന്ന ശീലം പഠിപ്പിക്കാന്‍ കലോത്്‌സവ വേദിയില്‍ ബോധവത്്ക്കരണം. വടക്കാഞ്ചേരി ഉപജില്ല കലോത്്‌സവം നടക്കുന്ന ചെറുതുരുത്തി ഗവ:സ്‌ക്കൂളിലാണ,് പങ്ങാരപ്പിള്ളി സെന്റ്് ജോസഫ് യു. പി. എസിലെ  അധ്യാപകനും സീഡ് കോർഡിനേറ്ററുമായ  ജനില്‍ ജോണും സീഡ് ക്ലബ് അംഗങ്ങളുമാണ് ബോധവൽക്കരണ  പരിപാടിയുമായി എത്തിയത്്. വെള്ളം കുടിക്കാതിരിക്കുന്നത് മൂലമുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചും പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം കുടിക്കുന്നതിന്റെ അപകടവും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പറഞ്ഞു മനസ്സിലാക്കി.

പങ്ങാരപ്പിള്ളി സ്്ക്കൂളില്‍ തുടക്കം കുറിച്ച വാട്ടര്‍ ബെല്‍ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യപിച്ച് കൊണ്ടിരിക്കുകയാണ്്.വിദ്യഭ്യാസമന്ത്രി ഇതൊരു മാതൃകാപദ്ധതിയായി കേരളത്തിലെ സ്്ക്കൂളുകളില്‍ മുഴുവന്‍ നടപ്പിലാക്കാന്‍ റിപ്പോര്‍ട്ട്് ആവശ്യപ്പെട്ടിട്ടുണ്ട്്. കലോത്സവത്തിന് വന്നിരിക്കുന്ന അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വെള്ളം കുടിക്കുന്ന ശീലത്തെക്കുറിച്ചു അധ്യാപകനായ ജനില്‍ ജോണ്‍, വിദ്യാര്‍ഥികളായ അഭിറാം, മുഹമ്മദ്് ഇഷാന്‍ തുടങ്ങിയവര്‍ ബോധവത്കരണം നല്‍കി. ഈ ആശയം സമൂഹത്തില്‍ എത്തിക്കുന്നതിനായി ഹ്രസ്വ ചിത്രവും പുറത്തിറക്കിയിട്ടുണ്ട്്

October 31
12:53 2019

Write a Comment

Related News