SEED News

പ്ലാസ്റ്റിക്കിനു വിട ഇനി പാള മതി

ജൈവകൃഷിക്ക് ഇനിമുതൽ പ്ളാസ്റ്റിക്കിനോട് വിടചൊല്ലി പകരം എളുപ്പത്തിൽ മണ്ണിൽ അലിഞ്ഞു ചേരുന്ന 'കവുങ്ങുപാള' മതി എന്ന മുദ്രാവാക്യവുമായി ഐ.എസ്.ഡി. സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.സീഡംഗങ്ങളാണ് പാളകൊണ്ടുള്ള സഞ്ചി നിർമിച്ചത്. കവുങ്ങിന്റെ പാള എളുപ്പത്തിൽ മണ്ണിൽ അലിഞ്ഞുചേരുന്നതും ചെടി വളർച്ച പ്രാപിക്കുന്നതോടെ പാള മണ്ണായി മാറി ചെടിക്ക് വളമായി
ത്തീരുകയും ചെയ്യും.  കൊടക്കാട് പൊള്ളപ്പൊയിൽ അഞ്ചാം വാർഡ് എ.ഡി.എം. സെക്രട്ടറി എം.പത്മാവതിയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ യൂണിറ്റിൽനിന്നാണ് പാളസഞ്ചി നിർമാണം പഠിച്ചത്. വിദ്യാർഥികൾ  ഇപ്പോൾ സ്കൂളിലും വീടുകളിലും പ്ലാസ്റ്റിക്‌ പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള കൃഷിരീതിക്ക് തുടക്കം കുറിച്ചു. സീഡ് കോഓർഡിനേറ്റർ പി.വി.ഭാസ്കരൻ പ്രിൻസിപ്പൽ രാജൻ കൊടക്കാടും നേതൃത്വം നൽകി.

October 31
12:53 2019

Write a Comment