SEED News

വീമംഗലം യു.പി. സ്കൂളിൽ കൊയ്ത്തുത്സവം

കൊയിലാണ്ടി: മൂടാടി വീമംഗലം യു.പി. സ്കൂളിലെ ജീവനി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ കൃഷി വിളവെടുത്തു. ജൈവവളങ്ങൾ ഉപയോഗിച്ചും പ്രാണികളെ അകറ്റാൻ ഈന്തിൻകായ പൊടിച്ചത് ഉപയോഗിച്ചുമായിരുന്നു കൃഷി.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു.കർഷകനായ കേളോത്ത് കുമാരൻ, കൃഷി ഓഫീസർ കെ.വി. നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് ശോഭ പട്ടേരി, പ്രധാനാധ്യാപിക പി. ഇന്ദിര, മുൻ ഡി.ഡി.ഇ. ഇ.കെ. സുരേഷ് കുമാർ, വാർഡംഗം ശ്രീജിത്ത് ഒതയോത്ത്‌, സേവ് സോഷ്യൽ കോ-ഓർഡിനേറ്റർ ഷൗക്കത്തലി എരോത്, പി.ടി.എ. പ്രസിഡന്റ് എം.വി. സന്തോഷ്, സീഡ് കോ-ഓർഡിനേറ്റർ അരവിന്ദ് സോമൻ തുടങ്ങിയവർ സംസാരിച്ചു.

November 02
12:53 2019

Write a Comment

Related News