SEED News

പ്ലാസ്റ്റിക്കിനെതിരെ ലിറ്റിഫ്ലവർ സ്കൂളിലെ സീഡ് വിദ്യാർഥികൾ



മുരിങ്ങൂർ : മുരിങ്ങൂർ ലിറ്റിഫ്ലവർ  പബ്ലിക്  സ്കൂളിലെ സീഡ്  വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിനെതിരെ നവംബർ ഒന്ന് മുതൽ അടുത്ത വർഷം വരെയുള്ള മാസങ്ങളിലേക്ക് പദ്ധതി തയ്യാറാക്കി.   പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിച്ചു സ്റ്റീൽ കുപ്പികൾ  ഉപയോഗിക്കുമെന്ന്  പ്രതിജ്ഞചെയ്തു. അതിന്ടെ പ്രതീകമായി സ്കൂൾ അസംബ്ലിയോടനുബന്ധിച്ചു  പ്രത്ത്യേകമായി ഒരുക്കിയ സ്ഥലത്തു തങ്ങൾ ഉപയോഗിച്ചിരുന്ന  പ്ലാസ്റ്റിക് കുപ്പികൾ കുട്ടികളും അധ്യാപകരും ഉപേക്ഷിച്ചു . സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ശോഭ ഫിലിമിൻ, സീഡ് കോർഡിനേറ്റർമാരായ ഡോണൽ  ഡിസിൽവ, ജയ  എം.ഒ ,സ്റ്റാഫ്സെക്രട്ടറി രാജി എം ആർ എന്നിവർ നേതൃത്വം നൽകി. 

ചിത്രം :  മുരിങ്ങൂർ ലിറ്റിഫ്ലവർ  പബ്ലിക്  സ്കൂളിലെ വിദ്യാർഥികൾ പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിച്ചു സ്റ്റീൽ കുപ്പികൾ  ഉപയോഗിക്കുമെന്ന്  പ്രതിജ്ഞ ചെയ്യുന്നു 

November 02
12:53 2019

Write a Comment