SEED News

സീഡ് ക്ലബ്ബ് വിദ്യാർഥികൾ നിവേദനം നൽകി

കല്ലാച്ചി: കുടിവെള്ള പ്രശനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിഡ് ക്ലബ്ബ്‌ അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. നാദാപുരം പഞ്ചായത്തിലെ വാണിയൂർറോഡ് പ്രദേശത്തെ കുടിവെള്ളം മലിനമാകുന്ന പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പറഞ്ഞു.കല്ലാച്ചി ജി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ നൽകിയ നിവേദനംസ്വീകരിക്കുകയും പ്രശ്നം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. സീഡ് കൺവീനർ നിവേദ്യ നിവേദനം നൽകി.പരിസ്ഥിതിക്ലബ്ബ് കൺവീനർ നന്ദന, ഫോറസ്റ്റ് ക്ലബ്ബ് കൺവീനർ ത്വയ്ബ, അമയ, യദുകൃഷ്ണൻ, ഫായിസ് തുടങ്ങിയവരും നിവേദകസംഘത്തിലുണ്ടായിരുന്നു.

November 03
12:53 2019

Write a Comment

Related News