SEED News

വിത്തുപന്തുകൾ വിതരണം ചെയ്ത് സീഡ് ക്ലബ്ബ്

വടക്കഞ്ചേരി: മണ്ണുകൊണ്ട് വിത്തുപന്തുകളുണ്ടാക്കി വിതരണം ചെയ്ത് വടക്കഞ്ചേരി മദർ തെരേസ സീഡ് ക്ലബ്ബ്. മരങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ മണ്ണിനുള്ളിൽ വെച്ചശേഷം ഇവ ഉരുട്ടി പന്തുരൂപത്തിലാക്കി വർണക്കടലാസുകൊണ്ട് പൊതിഞ്ഞായിരുന്നു വിതരണം.

സ്‌കൂളിന്റെ പരിസരപ്രദേശങ്ങളിലും വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാർക്കും കടക്കാർക്കും പന്തുകൾ വിതരണം ചെയ്തു.

പന്ത് വലിച്ചെറിഞ്ഞാലും വിത്തുനശിക്കാതെ മുളയ്ക്കും. 400 പന്തുകളാണ് വിദ്യാർഥികൾ ഉണ്ടാക്കിയത്.

പ്രധാനാധ്യാപിക സി. രജനി, സീഡ് കോ-ഓർഡിനേറ്റർ വി.പി. ആതിര, അധ്യാപകരായ പി.പി. ജിൻസി, കെ.എ. സജിത, സീഡ് ക്ലബ്ബംഗങ്ങളായ മുബീൻ, ദിയ, നിവേദിത, ശ്രീനന്ദ എന്നിവർ നേതൃത്വം നൽകി.

November 04
12:53 2019

Write a Comment

Related News