SEED News

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സ്‌കൂളുകളിൽ വാട്ടർ ബെൽ പദ്ധതി തുടങ്ങി



തൊടുപുഴ:മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ വാട്ടർ ബെൽ പദ്ധതി ആരംഭിച്ചു.എസ്.എൻ.എച്.എസ്.എസ്. കഞ്ഞിക്കുഴി,എം.ഇ.എസ് വണ്ടൻമേട്,മഡോണ എൽ.പി.എസ് കമ്പനമാടു,സെന്റ്റ്.സേവ്യർ എച്.എസ്.എസ് ചെമ്മണ്ണാർ എന്നി സ്‌കൂളുകളിലാണ് വാട്ടർ ബെൽ തുടങ്ങിയത്.ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതിനാൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ  പ്രശ്നങ്ങൾ ഒഴിവാക്കാനായി ആവിഷ്കരിച്ചതാണ് പദ്ധതി .ഇതനുസരിച്ചു  സ്‌കൂളിൽ  രണ്ടു നേരം ബെൽ മുഴങ്ങും.തത്സമയം  വാട്ടർ ഗേളിന്റെയും ബോയുടെയും മേൽനോട്ടത്തിൽ എല്ലാവരും ഒരു ഗ്ലാസ്  വെള്ളം കുടിച്ചു എന്ന് ഉറപ്പുവരുത്തും.കഴിഞ്ഞ വർഷമാണ് വാട്ടർ ബെൽ പദ്ധതി ആരംഭിച്ചത്.


ഫോട്ടോ: കഞ്ഞിക്കുഴി എസ്.എൻ.എച്.എസ്. സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ ബെൽ പദ്ധതി ആരംഭിച്ചപ്പോൾ  

November 05
12:53 2019

Write a Comment