SEED News

രുചിയുടെ വിസ്മയലോകമൊരുക്കി ടൈനി ടോട്സ് സീഡ് ക്ലബ്ബിലെ കൂട്ടുകാർ

ആലപ്പുഴ: പുതുതലമുറയെ പാചകത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്‌കൂളിലെ സീഡ് ക്ലബ്ബ്‌ പാചകമത്സരവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു.
 പഴമയുടെ രുചിക്കൂട്ടുകളായ പപ്പട ചമ്മന്തി, കടുമാങ്ങ, അവിൽ നനച്ചത് തുടങ്ങിയ വിഭവങ്ങൾ കൂടാതെ സാൻഡ് വിച്ച്, ജ്യുസുകൾ, സ്ക്വാഷുകൾ, കാരറ്റ് ലഡു തുടങ്ങിയ വിഭവങ്ങളും  കുരുന്നുകരങ്ങളിലൂടെ തയ്യാറാക്കപ്പെട്ടു. പാചകവിദഗ്ധരായ ജയലക്ഷ്മി ഗിരീശൻ, റിറ്റ സ്പാർറ്റൻ എന്നിവർ വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി. മുറ്റമടി മത്സരവും നാട്ടുപൂക്കളെ തിരിച്ചറിയുക, അറിയാം സുഗന്ധ വ്യഞ്ജനങ്ങളെ എന്നീ മത്സരങ്ങളും നടത്തി.

November 09
12:53 2019

Write a Comment

Related News