പച്ചകറി കൃഷിയുടെ വിളവെടുപ്പ്
വൈപ്പിൻ: മാലിപ്പുറം സെയ്ന്റ് പീറ്റേഴ്സ് എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ഹരിത ക്ലബ്ബ് നടത്തിയ
പച്ചകറി കൃഷിയുടെ വിളവെടുപ്പ് നടത്തി. എളങ്കുന്നപ്പുഴ കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾവളപ്പിൽ തക്കാളി, വഴുതന, വെണ്ടക്ക, പച്ചമുളക്, ചേന, മത്തൻ, ചേമ്പ്, പയർ, വേപ്പില എന്നിവയാണ് കൃഷിചെയ്തത്. സ്കൂളിൽ നൽകുന്ന ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറി ഉൾപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൃഷിയാരംഭിച്ചത്. സ്കൂൾ മാനേജർ ഫാ. റോണി മനയ്ക്കിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.എസ്. ഷൈൻ, കമ്മിറ്റിയംഗങ്ങൾ, അധ്യാപകർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വിളവെടുപ്പ് നടന്നത്.
![]() | ReplyForward |
November 09
12:53
2019