SEED News

‘അറിയാം സർക്കാർ സേവനങ്ങൾ’

കരുമാല്ലൂർ: ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ ലഭിക്കേണ്ട സേവനങ്ങളെന്തെന്ന് ആലങ്ങാട് ജമാഅത്ത് പബ്ലിക്‌ സ്‌കൂളിലെ വിദ്യാർഥികൾ കണ്ടറിഞ്ഞു. ആലുവ മിനി സിവിൽ സ്റ്റേഷനിലെത്തി അവർ ഓരോ വകുപ്പ്സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങൾ മനസ്സിലാക്കി. ‘മാതൃഭൂമി സീഡ്’ പദ്ധതിപ്രകാരം സ്‌കൂളുകളിൽ നടപ്പാക്കുന്ന ‘അറിയാം സർക്കാർ സേവനങ്ങൾ’ കാമ്പയിന്റെ ഭാഗമായിരുന്നു സന്ദർശനം. സർക്കാർ സേവനങ്ങളെക്കുറിച്ച് സ്‌കൂളിൽ ബോധവത്കരണം, ഓഫീസുകളിലെ സന്ദർശനം എന്നിവയെല്ലാമാണ് കാമ്പയിനിൽ ഒരുക്കിയിരിക്കുന്നത്. അതുപ്രകാരം സ്‌കൂൾ വൈസ് ചെയർമാൻ അഷറഫിന്റെ നേതൃത്വത്തിലായിരുന്നു സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥികൾ മിനി സിവിൽസ്റ്റേഷനിലെത്തിയത്. ഓരോ ഓഫീസുകളും സന്ദർശിച്ചശേഷം താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു, അസി.സപ്ലൈ ഓഫീസർ എ.എൻ. അജിത്കുമാർ എന്നിവർ ഓഫീസിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് വിവരിച്ചുകൊടുത്തു.

November 09
12:53 2019

Write a Comment

Related News