SEED News

ഫോയിൽ പേപ്പറിൽ ചെടികൾ വളർത്തി ആലങ്ങാട് ജമാഅത്ത് പബ്ലിക്‌ സ്കൂളിലെ ‘മാതൃഭൂമി സീഡ്’വിദ്യാർഥികൾ.

കരുമാല്ലൂർ: അകത്തളങ്ങൾ അലങ്കരിക്കാൻ അലുമിനീയം ഫോയിൽ പേപ്പറിൽ ചെടികൾ വളർത്തി ആലങ്ങാട് ജമാഅത്ത് പബ്ലിക്‌ സ്കൂളിലെ ‘മാതൃഭൂമി സീഡ്’വിദ്യാർഥികൾ.

ജൈവകൃഷിരീതിയിലുള്ള കംപോസ്റ്റ് ഉരുട്ടിയെടുത്ത് അലുമിനീയം ഫോയിൽ പേപ്പറിൽ പൊതിയും. തുടർന്ന് വള പോലെയുള്ള സാധനങ്ങളുപയോഗിച്ച് ചെടിച്ചട്ടിയുടെ രൂപത്തിലാക്കിയെടുക്കും. അതിൽ വിവിധതരം ചെടികൾ നട്ടിട്ടുണ്ട്. അപൂർവങ്ങളായുള്ള സസ്യയിനങ്ങളാണ് ഇതിൽ വളർത്തുന്നത്. തികച്ചും പ്രകൃതിയോടിണങ്ങിയുള്ള കൃഷിരീതിയാണിത്. പനിക്കൂർക്ക, തുളസി എന്നിങ്ങനെയുള്ള ഔഷധസസ്യങ്ങൾ ഇത്തരം ചട്ടികളിൽ തയ്യാറാക്കി ക്ലാസ്‌മുറികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളാണ് നേതൃത്വം നൽകുന്നത്

November 09
12:53 2019

Write a Comment

Related News