SEED News

ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്

മുളന്തുരുത്തി

ആരക്കുന്നം സെയ്ന്റ് ജോർജസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കണയന്നൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ. റെജി നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എൻ.കെ. ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഡെയ്‌സി വർഗീസ്, സീഡ് ‘ കോ-ഓർഡിനേറ്റർ മഞ്ജു കെ. ചെറിയാൻ, ജിനു ജോർജ് എന്നിവർ പ്രസംഗിച്ചു.


നാലുവർഷമായി വിദ്യാർഥികൾ ഹരിതസേനയുടെ നേതൃത്വത്തിൽ തക്കാളി, പയർ, വെണ്ട, മത്ത, കുമ്പളം, വെള്ളരി, പാവൽ, ചീര, മുളക് മുതലായവ ജൈവ രീതിയിൽ ഇവിടെ കൃഷി ചെയ്യുന്നുവെന്ന് ഹരിതസേന കോ-ഓർഡിനേറ്റർ പറഞ്ഞു.

November 09
12:53 2019

Write a Comment

Related News