SEED News

ഭാരതീയ വിദ്യാഭവൻസിൽ ഔഷധ സസ്യത്തോട്ടം



ഇരിഞ്ഞാലക്കുട : ഭാരതീയ വിദ്യാഭവൻസിൽ  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം നിർമ്മിച്ചു. ഔഷധ സസ്യങ്ങളുടെ ഗുണങ്ങളെ പറ്റി വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നതാണ് ലക്‌ഷ്യം . സസ്യങ്ങളുടെ പേരും ഔഷധ ഗുണവും രേഖപ്പെടുത്തിയിട്ടുള്ള ബോർഡും തോട്ടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.സ്കൂൾ പ്രിൻസിപ്പാൾ പി. പ്രസന്നകുമാരി ഔഷധത്തോട്ടത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചു.അദ്ധ്യാപകരായ രാജി നായർ,കെ.എം. സറീന എന്നിവർ സംസാരിച്ചു.സീഡ് കോർഡിനേറ്റര്മാരായ മെറീന ഡേവിസ് , എം.എ. ബീന എന്നിവർ നേതൃത്വം നൽകി. 

November 09
12:53 2019

Write a Comment

Related News