SEED News

വിജിലൻസ് ബോധവത്കരണ ക്ലാസ് നടത്തി

ചടയമംഗലം : ചടയമംഗലം ഗവ. എം.ജി.എച്ച്.എസ്.സ്കൂളിലെ സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.

കേന്ദ്ര വിജിലൻസ് കമ്മിഷൻ ഒക്ടോബർ 28 മുതൽ നവംബർ രണ്ടുവരെ രാജ്യത്തുടനീളം വിജിലൻസ് അെവയർനസ് വീക്ക് 2019 ആചരിക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്. കൊല്ലം വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ അൽജുബാർ എ. ആണ് ക്ലാസ് നയിച്ചത്.

പി.ടി.എ. പ്രസിഡന്റ് ജെ.പി.ഹരികുമാർ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ഡി.ജയകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ലതികാമ്മ, സീഡ് കോ-ഓർഡിനേറ്റർ കെ.എസ്.ഉഷ എന്നിവർ പ്രസംഗിച്ചു

November 09
12:53 2019

Write a Comment

Related News