SEED News

ഇവിടെ എല്ലാവർക്കും മഷിപ്പേന

അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് മഷിപ്പേന നൽകി. എട്ടുവർഷംമുന്പ് സ്കൂളിൽ തുടങ്ങിയ ‘എല്ലാവരും മഷിപ്പേനയിലേക്ക്’ പദ്ധതിയുടെ ഭാഗമായിട്ടാണ് യു.പി. വിഭാഗം വിദ്യാർഥികൾക്ക് 120 മഷിപ്പേനകൾ വിതരണംചെയ്തത്. ക്ലാസുകളിൽ മഷി നിറയ്ക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

കൂടാതെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കളയാൻ ‘പെൻബിന്നു’കളും സ്ഥാപിച്ചു. പ്രധാനാധ്യാപിക കെ. ശ്രീകുമാരി മഷിപ്പേനകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, ഇ. ജലജ, ടി. പ്രകാശ്, കെ.എ. സീതാലക്ഷ്മി, കെ. പ്രീത എന്നിവർ നേതൃത്വം നൽകി.

November 15
12:53 2019

Write a Comment

Related News