SEED News

കരനെൽക്കൊയ്‌ത്തുത്സവം

എടത്തനാട്ടുകര: എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിൽ കരനെൽക്കൃഷിയുടെ കൊയ്ത്തുത്സവവും പുതുതായി നിർമിച്ച മൾട്ടി പർപ്പസ് സയൻസ് പാർക്കും വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്തു. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. റജി അധ്യക്ഷതവഹിച്ചു.

ജില്ലാപഞ്ചായത്തംഗം എം. ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ പി. റഫീഖ, പഞ്ചായത്ത് ഉപാധ്യക്ഷ ടി.കെ. അഫ്സറ, വികസനകാര്യ അധ്യക്ഷൻ ആലായൻ റഷീദ്, കൃഷി ഓഫീസർ ചാന്ദ്നി, മാനേജർ പി .അബൂബക്കർ, പ്രധാനാധ്യാപകൻ ടി.കെ. മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് ടി.കെ. മുസ്തഫ, ഉമ്മർ പുത്തൻകോട്ട് , സ്റ്റാഫ് സെക്രട്ടറി വി. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. മാതൃഭൂമി സീഡിന്റെയും കാർഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിന്റെ പിൻവശത്തുള്ള ഒന്നരയേക്കർ സ്ഥലത്തുള്ള പച്ചക്കറിത്തോട്ടത്തിലെ 20 സെന്റ് സ്ഥലത്താണ് ഈവർഷം കരനെൽവിത്തിറക്കിയത്. അലനല്ലൂർ കൃഷിഭവനാണ് കൃഷിക്കാവശ്യമായ ജ്യോതിവിത്ത് നൽകിയത്. നല്ല വിളവാണ് ഇതിൽനിന്ന്‌ ലഭിച്ചത്. ഇതിൽനിന്നുകിട്ടുന്ന അരിയുപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും. കൃഷിപരിചരണവും കളപറിക്കുന്നതും കുട്ടികൾതന്നെയാണ്. സീഡ് കോ-ഓർഡിനേറ്റർ പി. ഷാനിർബാബു, വി. റസാഖ് എന്നിവർ നേതൃത്വംനൽകി.

സ്കൂളിന്റെ സമീപത്തെ വൈ മാസ് ക്ലബ്ബ്, പൂർവ വിദ്യാർഥികൾ, നാട്ടുകാർ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു.

November 15
12:53 2019

Write a Comment

Related News