SEED News

എം.എസ്.എസ്. സ്കൂളിൽ കരനെൽക്കൃഷി വിളവെടുത്തു

മാളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂളിൽ കരനെൽക്കൃഷി വിളവെടുത്തു. കൃഷിവകുപ്പ് അസിസ്റ്റൻറ്് ഡയറക്ടർ എസ്. സ്വപ്ന ഉദ്ഘാടനംചെയ്തു.മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കരനെൽകൃഷിക്കൊപ്പം വിദ്യാർഥികൾ കപ്പയും വിളവെടുത്തു. സ്കൂൾ കമ്മിറ്റി സെക്രട്ടറി എ.പി. കുഞ്ഞാമു, പ്രധാനാധ്യാപകൻ പി. ഹരിദാസ്, വൈസ് പ്രിൻസിപ്പൽ ബി.പി. സിന്ധു, കോ-ഓർഡിനേറ്റർ ജി.വി. ഉഷാകുമാരി, കൃഷിഓഫീസർ സാലിഹ് എന്നിവർ സംസാരിച്ചു.

November 15
12:53 2019

Write a Comment

Related News